Saturday 13 September 2014

ഡൈ

കഥ   :  ഡൈ                     

  • കെ.  രഘുനാഥ് 




രാത്രി ഫോണ്‍ അടിച്ചപ്പോൾ, ഉറക്കത്തിൽ നിന്ന് കൈയെത്തിച്ചു ഫോണെടുത്തത് ഭാര്യയാണ്.  എഴുന്നേറ്റിരുന്നു 'എപ്പോൾ ' എന്ന് മാത്രം അവൾ ചോദിച്ചു.  എപ്പോൾ തന്നെ പുറപ്പെടുന്നുവെന്നു പറയുന്നതും കേട്ടു.
     ഈശ്വരാ! സമയമില്ലലോ അവൾ പറഞ്ഞു.
"എന്താ, ആരാ വിളിച്ചതു?" അയാൾ ഉറങ്ങിയിരുന്നില്ല.
" വീട്ടിൽ നിന്നു ഗോപിമമായ."
"ഈ സമയത്തു , അമ്മക്ക്..."
"എഴുന്നേറ്റിരിക്കു " അവൾ പറഞ്ഞു  "കുറച്ചാധികമാണ് "
"എന്നു വച്ചാൽ അമ്മ മരിച്ചുവല്ലേ ..?"
പ്രദീക്ഷിചിരുന്നതാണെങ്കിലും അയാൾ പിടഞ്ഞേണിറ്റു .
"എപ്പോഴായിരുന്നു? ആറു മണിക്കൊരു ട്രെയിനണ്ടു ,  ഉടനേ പുറപ്പെടാം ."
"പുറപ്പെടാം, പക്ഷെ ആ കണ്ണാടിയിൽ ഒന്നു നോക്കു ." അവൾ ആവശ്യപെട്ടു.
"എന്താ ഞാൻ അമ്മയുടെ മകനെല്ലാതെയായിട്ടുണ്ടോ ?"
"എന്റെ , ഭർ ത്താവല്ലാതെയായിട്ടുണ്ട് " അവൾ പറഞ്ഞു.
നെഞ്ചും , തലയും,മീശയും വെളുത്തു ...നമ്മൾ തമ്മിൽ വലിയ പ്രായവത്യസമില്ലെന്നോർക്കണം .
ഭാഗ്യത്തിനു ഞാൻ ഇന്നലെ എല്ലാം ചെയ്തു ."
"അതിനെന്താ ?"
"ഞാനിങ്ങനെയും  നിങ്ങളിങ്ങനെയും അതു പറ്റില്ലാ ."
"മരണത്തെക്കാളും ഗുരുതരമാണോ നര?"
"അതുകാണാം  അവിടെ ചെന്നാൽ ഷിർട്ടിടാതെയാ ഓരോന്നു ചെയേണ്ടത്.  ബന്ധുക്കളും , നാട്ടുകാരും ഒക്കെ വരുന്നതാണ്.  അതു ഓർമ്മവേണം "
"അതിനിപ്പോൾ എന്തു ചെയ്യും ? ആറു മണിക്കാണ് ട്രെയിൻ  "
"ഇപ്പോൾ ചെന്ന് അത് ചെയ്യു.  എന്നിട്ട് സമാധാനമായി അടുത്ത ട്രെയിനിൽ പോകാം .'"
"അപ്പോൾ വൈകില്ലേ , എല്ലാവരും കാത്തിരിക്കില്ലേ?"
"ഒന്നുമില്ല. അന്ത്യകർമങ്ങൾ വൈകുമെന്നറിഞ്ഞാൽ ആളുകൾ ആ സമയത്തേ എത്തു .  അവർക്കും തയ്യാറെടുക്കെണ്ടേ ?"
ഗോദ്റെജ്-ന്റെ കുപ്പിയും ബ്രഷ്-മെടുത്തു ആദ്യകർമങ്ങൾക്ക് ഒരുങ്ങുമ്പോൾ അയാൾ ചോദിച്ചു : "നമുക്ക് പിള്ളേരെ അറിയിക്കേണ്ടേ ?"
"ഒരാൾ ഓസ്ട്രെലിയ-ൽ , ഒരുത്തി സൗദി-ൽ.  പോയിട്ട് ആറു മാസമല്ലേ ആയോള്ളൂ .  ഇപ്പോൾ വന്നാൽ നമ്മൾ ചാവുമ്പോൾ അതുതന്നെ excuse ആകും.  അറിയിക്കാം.  വരുത്തേണ്ടേ", അവൾ ബുദ്ധി പറഞ്ഞു. എന്നിട്ട് അവൾ ഫോണെടുത്തു വീട്ടിലേക്കു  വിളിച്ചു .
ഫോണിൽ സുംസരിച്ച ശേഷം മരണവീട്ടിലെ ഗോപിയമ്മാവൻ ഉമ്മറത്തേക്ക് വന്നു അവിടെ കൂടിനിന്നവരോട് പറഞ്ഞു : "മൂത്തോള് എത്താൻ ഉച്ചതിരിയും . ട്രെയിനിനു ടിക്കെട്ടില്ലത്രേ, കാറിനു ഡ്രൈവെരുമില്ല . ഫ്ലൈറ്റ് നോക്കൊന്നുണ്ട്.  ആകാശത്തും ഇപ്പോൾ ട്രാഫിക്‌ ജാമെല്ലേ?"
"സരമില്യ ", തണുപ്പ് പണ്ടേ സഹിക്കാത്ത അമ്മുമ്മയുടെ അശരിരി ശബ്ദം എല്ലാവരയും സമാധാനിപിച്ചു :
"ഫ്രീസർ പറഞ്ഞോളു...... "

No comments:

Post a Comment